phil-0

ബാലുശ്ശേരി: ഐതിഹാസികമായ ഉപ്പ് സത്യാഗ്രഹത്തിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് സ്വഗൃഹങ്ങളിൽ നടന്ന ഉപവാസത്തിന് ബാലുശ്ശേരി മേഖലയിൽ 96-കാരനായ സ്വാതന്ത്ര്യ സമരസേനാനി കെ.എം.ഗോപാലൻ നായർ നേതൃത്വം നൽകി. ഗാന്ധിജിയിലേക്ക് മടങ്ങാം ആരോഗ്യം സംരക്ഷിക്കാം എന്ന സന്ദേശമുയർത്തിയും

വൈറസിനെതിരെ പട പൊരുതുന്ന എല്ലാ സഹോദരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാ യിരന്നു ഉപവാസം.

ബാപ്പുജി ട്രസ്റ്റ് അംഗങ്ങളായ രാജൻ ബാലുശ്ശേരി, പി.കെ.മോഹനൻ, പ്രദീപ് കുമാർ കറ്റോട്, സുജിത് കറ്റോട്, കെ.പി.മനോജ് കുമാർ, ടി.പി. ബാബുരാജ്, കെ.മനോജ് പുനത്തിൽ, ഓണിൽ രവീന്ദ്രൻ, അഡ്വ.വി.പി.വിനോദ് , നിർമ്മല്ലൂരിലെ സബർമതി ട്രസ്റ്റ് അംഗങ്ങളായ എ.എം.സുനിൽകുമാർ ശൈലേഷ് നിർമ്മല്ലൂർ എന്നിവർ ഉപവാസമനുഷ്ഠിച്ചു.