രാമനാട്ടുകര:​​ പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയിലെ കുട്ടികളുടെ കൂട്ടായ്മയായ സിറിയസ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം നടത്തുന്നതിന് മുന്നോടിയായി ബാല വേദി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി ഓൺലൈൻ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. പത്താം ക്ലാസ് വരെയുള്ളവർക്ക് പങ്കെടുക്കാം.

1. ഇഷ്ടമുള്ള വിഷയത്തിൽ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, പോസ്റ്റർ, സ്‌കിറ്റ്, കുറിപ്പുകൾ തുടങ്ങിയ രചനകൾ എഴുതൽ. മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തി പിന്നീട് കൈയെഴുത്തുമാസിക തയ്യാറാക്കും.

2. അഞ്ച് മിനുട്ടുള വിദ്യാർത്ഥികൾ ചെയ്‌ത കവി ത ചൊല്ലൽ, ഗാനാലാപനം, മിമിക്രി, മോണോ ആക്ട് എന്നിവയുടെ ഓഡിയോ ക്ലിപ്പ് അയയ്‌ക്കൽ. മികച്ചവയ്‌ക്ക് സമ്മാനം നൽകും.

3. എല്ലാ തിങ്കളാഴ്ചയും പ്രസിദ്ധപ്പെടുത്തുന്ന ക്വിസിന്റെ ഉത്തരങ്ങൾ നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. എല്ലാ ഘട്ടവും കഴിഞ്ഞ് കൂടുതൽ സ്കോർ ലഭിക്കുന്ന 5 പേർക്ക് സമ്മാനം നൽകും. വിജയികളുടെ പേരുകൾ ഗ്രൂപ്പിൽ പ്രഖ്യാപിക്കും. വാട്ട്സ്ആപ്പ് നമ്പർ -9847338855. അവസാന തീയതി ഏപ്രിൽ 20.