accident

രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പുല്ലംകുന്ന് സ്വദേശി ശ്രീനി, കാർ യാത്രക്കാരിയായ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ രാമനാട്ടുകര അങ്ങാടിയിൽ നാലും കൂടിയ ജംഗ്‌ഷനിലാണ് അപകടം. ഫാറൂഖ് കോളേജ് റോഡിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ഓട്ടോയിൽ എയർ പോർട്ട് റോഡിലൂടെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഫൂട്ട് പാത്തിലേക്ക് കയറി. ഓട്ടോയുടെ മുൻവശത്തെ ചില്ല് തകർന്നു.