കൽപ്പറ്റ: കോവിഡ് കാലത്ത് അറിവിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ സ്‌കൂൾ വിദ്യാർഥികളെ ക്ഷണിച്ച് വിദ്യാഭ്യാസ സന്നദ്ധ സംഘടനയായ എഡുമിത്ര ഫൗണ്ടേഷൻ. വേറിട്ട വഴിയിലൂടെ വിദ്യാർഥികളിലേക്ക് പഠനഭാഗങ്ങൾ എത്തിക്കുകയാണ് എഡുമിത്ര. കണക്ക്, രസതന്ത്രം, ഊർജതന്ത്രം, എന്നിവയ്ക്ക് പുറമെ റേബോട്ടിക്സ്, സ്‌പേസ് സയൻസ് ബുദ്ധിപരമായ വളർച്ചയ്ക്കുള്ള മറ്റ് വിഷയങ്ങൾ തുടങ്ങിയവയാണ് ഇന്ററാക്ടീവ് ഓൺലൈൻ ക്ലാസുകളിലൂടെ വിദ്യാർഥികളുമായി പങ്കുവെക്കുന്നത്.

പ്രഗത്ഭരും ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കാണ് 7 ദിവസത്തെ സൗജന്യ ഓൺലൈൻ ക്ലാസ് ഒരുക്കുന്നത്.
ഏപ്രിൽ 10 ന് ആരംഭിക്കുന്ന സൗജന്യ ക്ലാസുകൾക്കായി www.edumithrafoundation.com ൽ ഏപ്രിൽ 9 വരെ രജിസ്റ്റർ ചെയ്യാം.