saha

പുറമേരി: മുഖ്യമന്ത്രിയുടെ കൊവിഡ് - 19 ദുരിതാശ്വാസ നിധിയിലേക്ക് പുറമേരി സർവിസ് സഹകരണ ബാങ്ക് 41.46 ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണനിൽ നിന്ന് വടകര അസി. രജിസ്ട്രാർ സി.കെ സുരേഷ് തുക ഏറ്റുവാങ്ങി. സൂപ്രണ്ട് ഷിജു ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ രാജൻ, സെക്രട്ടറി കെ.ദേവിദാസ്, അസി. സെക്രട്ടറി സി.രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. ബാങ്ക് വിഹിതമായുള്ള 25 ലക്ഷം രൂപയ്ക്ക് പുറമെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പ്രസിഡന്റിന്റെ ഓണറേറിയം, ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് എന്നിവ കൂടി ചേർന്നാണ് 41.46 ലക്ഷം രൂപ നൽകിയത്.