കൽപ്പറ്റ: കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 55 കേസുകൾ രജിസ്റ്റർ ചെയ്യുകയും 19 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. 36 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പുൽപ്പള്ളി സ്‌റ്റേഷനിൽ 9 കേസുകളും മാനന്തവാടി സ്‌റ്റേഷനിൽ 7 കേസുകളും, കേണിച്ചിറ സ്‌റ്റേഷനിൽ 5 കേസുകളും, കമ്പളക്കാട് പനമരം സ്‌റ്റേഷനുകളിൽ 6 കേസുകൾ വീതവും, മീനങ്ങാടി ബത്തേരി സ്‌റ്റേഷനുകളിൽ 6 കേസുകൾ വീതവും, വൈത്തിരി, അമ്പലവയൽ, തിരുനെല്ലി സ്‌റ്റേഷനുകളിൽ 3 കേസുകൾ വീതവും,

കൽപ്പറ്റ, വെള്ളമുണ്ട എന്നീ സ്‌റ്റേഷനുകളിൽ 3 കേസുകൾ വീതവും, മേപ്പാടി സ്‌റ്റേഷനിൽ 2 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ആകെ 1136 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 665 പേരെ അറസ്റ്റ് ചെയ്യുകയും 652 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.