news

കുറ്റ്യാടി: ഇടിമിന്നലിൽ വേളത്ത് മൂന്ന് വീടുകൾക്ക് നാശനഷ്ടം. വട്ടക്കണ്ടി പാറ ചോയിയാർ കുളങ്ങര പൊക്കൻ, കുഞ്ഞാമി, കാക്കുനി കരിമ്പാലക്കണ്ടി ബാബു എന്നിവരുടെ വീടുകൾക്കാണ് കേടുപാടുണ്ടായത്. പൊക്കന്റെ വീടിന്റെ മേൽക്കൂര തകർന്നു. വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. മൂന്നു ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഞ്ഞാമിയുടെ വീടിന്റെ ചുമരിന് വിള്ളലുണ്ടായി. വയറിംഗ് കത്തി നശിച്ചു. ബാബുവിന്റെ വീടിന്റെ ചുമരിന് വിള്ളൽ വീണു. വയറിംഗ് കത്തിനശിച്ചു. പഞ്ചായത്ത്, വല്ലേജ് അധികൃതർ വീടുകൾ സന്ദർശിച്ചു.