മാനന്തവാടി: വിശുദ്ധവാര ആചരണം ദേവാലയങ്ങളിൽ അസാദ്ധ്യമായ സാഹചര്യത്തിൽ വിശുദ്ധവാരത്തിലെ പ്രധാനദിവസങ്ങൾ കുടുംബങ്ങളിൽ ആചരിക്കുന്നതിനുള്ള കർമ്മക്രമം മാനന്തവാടി രൂപതയുടെ ലിറ്റർജിക്കൽ കമ്മറ്റി തയ്യാറാക്കി. കുടുംബനാഥന്മാർക്കും സമർപ്പിതഭവനങ്ങളിലെ സുപ്പീരിയർമാർക്കും നേതൃത്വം നല്കാവുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയ പ്രാർത്ഥനകൾ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെയാണ് വിശ്വാസികളിലേക്കെത്തിക്കുക.
അനുതാപശുശ്രൂഷ, ഓശാനഞായർ, പെസഹാവ്യാഴം, പീഡാനുഭവവെള്ളി, ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങൾക്കുള്ള കർമ്മക്രമങ്ങളാണ് തയ്യാറായിരിക്കുന്നത്. http://bit.ly/