phone

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വയോജനങ്ങൾക്ക് ഹെല്പ് ലൈനും സമഗ്ര സംരക്ഷണ സംവിധാനവും ഒരുങ്ങുന്നു. 60 നു മുകളിലുള്ളവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്കും മറ്റും വൈറസ് ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പദ്ധതി ആരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
സാമൂഹികനീതി - വനിതാ ശിശു വികസന വകുപ്പുകളുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ സർവിസ്, ബച്പൻ ബചാവോ ആന്തോളൻ എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ഹെല്പ് ഡെസ്‌ക് സജ്ജീകരിച്ചത്.
ഐസൊലേഷനിൽ കഴിയുന്നവർ, നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലുള്ളവർ, ഒറ്റക്കു താമസിക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, മറ്റ് അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപെട്ട വയോജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഭക്ഷണം, മരുന്ന്, അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക സമ്മർദ്ദം എന്നീ പ്രശ്‌നങ്ങൾക്ക് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം. ഫോൺ: 85899 84900, 95623 20077, 85930 06207, 92055 85952.