ബാലുശ്ശേരി: ഉള്ളിയേരി കക്കഞ്ചേരി ഭാഗത്ത് ബാലുശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മനാട് ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ പി.പത്മാനന്ദ്, പ്രിവന്റീവ് ഓഫീസർ സി.ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ നൈജീഷ് , ടി.ഷിജു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.