കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രിത മത്സ്യവിൽപ്പന തുടങ്ങി. മത്സ്യം അവശ്യ ഭക്ഷ്യവസ്തുവായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.ദാസൻ എം.എൽ.എയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഗസ്റ്റ് ഹൗസിൽ ചേർന്ന തീരദേശ സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും യോഗത്തിലാണ് ഇന്നലെ മുതൽ മത്സ്യവിൽപ്പന നടത്താൻ തീരുമാനമായത്.
ഇന്നലെ 81 തോണികളിലായി 690 കിലോ മത്സ്യമാണ് വിറ്റഴിച്ചത്. ലേലം ഒഴിവാക്കിയായിരുന്നു മത്സ്യവിൽപ്പന. ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയാണ് വില നിശ്ചയിക്കുന്നത്. മത്സ്യവിപണനത്തിന് ഹാർബർ എൻജിനീയറിംഗ് വിഭാഗം ചീഫ് എൻജിനീയർ ബി.ടി.വി.കൃഷ്ണൻ, കൗൺസിലർ വി.ഇബ്രാഹിംകുട്ടി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.സുനീർ, അസിസ്റ്റന്റ് എൻജിനീയർ സതീശൻ, ഫിഷറീസ് ഡെവലപ്പ്‌മെന്റ് ഓഫീസർ പി.വി.ഷെറിൻ അബ്ദുളള, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർമാരായ പി.പി.സുൽഫത്ത്. ഐ.കെ .ജസീന, ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങളായ കിണറ്റിൻകര രാജൻ, യു.കെ.രാജൻ, പി.പി.സന്തോഷ്, കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ സുഭാഷ് ബാബു, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് സബ്ബ് ഇൻസ്‌പെക്ടർ അനീഷൻ എന്നിവർ നേതൃത്വം നൽകി.