കോഴിക്കോട്: നാളെ മുതൽ 14 വരെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും സ്പെഷ്യൽ പാഴ്‌സൽ ട്രെയിൻ ഓടും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്.
രാവിലെ എട്ടിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് ആറിന് കോഴിക്കോട്ട് എത്തും. രാവിലെ എട്ടിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് ആറിന് തിരുവനന്തപുരത്തും എത്തും.
ലോറി സർവിസുകൾ നിലച്ച സാഹചര്യത്തിൽ ചുരുങ്ങിയ ചെലവിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ ഈ സർവിസ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഫോൺ: 8129599529 , 9567869375 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.