കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി വയനാട് ജില്ലയ്ക്ക് അനുവദിച്ച അരിയും ഭക്ഷ്യ ധാന്യങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറി. ജില്ലയിലെ ഓരോ പഞ്ചായത്തിനും, മുനിസിപ്പാലിറ്റിക്കും 500 കിലോ അരിയും, 50 കിലോ പയറും, 50 കിലോ കടലയുമാണ് കമ്മ്യൂണിറ്റി കിച്ചന്റെ ആവശ്യത്തിലേക്കായി നൽകുന്നത്. ജില്ലയിൽ എത്തിയ ഭക്ഷ്യധാന്യങ്ങൾ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ജില്ലാ കളക്ടർക്ക് കൈമാറി. സി.കെ.ശശീന്ദ്രൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, പി.പി.എ.കരീം, എൻ.ഡി അപ്പച്ചൻ, പി.വി ബാലചന്ദ്രൻ, കെ.എൽ പൗലോസ്, പി.പി ആലി, തുടങ്ങിയവർ പങ്കെടുത്തു.