കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും വൈറ്റ് ഗാർഡ് സംസ്ഥാന കോ ഓർഡിനേറ്ററുമായ വി.വി.മുഹമ്മദലിയെ അവഹേളിക്കുകയും കേസെടുക്കുകയും ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റൂറൽ എസ്.പി ഉത്തരവിട്ടു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
യൂണിഫോമില്ലെങ്കിൽ സന്നദ്ധപ്രവർത്തനത്തിന് പാസ് അനുവദിക്കുമെന്ന സർക്കാർ നിലപാട് അറിഞ്ഞ് ഏപ്രിൽ അഞ്ചിന് മുഹമ്മദലി പൊലീസിനെ സമീപിച്ചതായിരുന്നു. പാസ് നൽകിയില്ലെന്ന് മാത്രമല്ല, അസഭ്യം പറഞ്ഞ് കൈയേറ്റത്തിനു മുതിരുകയും ഒടുവിൽ കേസെടുക്കുകയും ചെയ്തതായാണ് പരാതി. പ്രതിപക്ഷ നേതാവും ഉപനേതാവും രേഖാമൂലം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.