ലോക ആരോഗ്യ സംഘടന നിർദ്ദേശിച്ച ചികിത്സ:
ഡി.എം.ഒ
കൊറോണ രോഗമുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും ലോക ആരോഗ്യ സംഘടന നിർദ്ദേശിച്ച ചികിത്സകളാണ് നൽകിയതെന്ന്
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക പറഞ്ഞു. ഡബ്ല്യു.എച്ച് ഒ യുടെ നിർദ്ദേശങ്ങൾ പാലിച്ച് കൃത്യതയോടെ ചികിൽസ നൽകിയതിനാൽ വ്യക്തമായ ഫലം നേടാൻ കഴിഞ്ഞെന്നും ഡി.എം.ഒ പറഞ്ഞു. എത്രപേർ ചികിത്സതേടി എത്തിയാലും അതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡി.എം.ഒ. പറഞ്ഞു.
ജില്ലാ ആശുപത്രിക്ക് അഭിമാന നിമിഷം:
സൂപ്രണ്ട്
കൊവിഡ് രോഗികളുടെ രോഗവിമുക്തി വയനാട് ജില്ലാ ആശുപത്രിക്ക് അഭിമാന നിമിഷമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാർ. പരിമിതികൾക്കുള്ളിലും രോഗവിമുക്തി നേടാനായതിൽ ആശുപത്രിയിലെ കൂട്ടായ്മയ്ക്ക് വലിയ പങ്കുണ്ട്. നോഡൽ ഓഫീസർ ഡോ.ചന്ദ്രശേഖരൻ, ആർ.എം.ഒ.ഡോ.സക്കീർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സുരേഷ് കൂടാതെ പരിചരിച്ച നഴ്സുമാർ, ഡി.എം.ഒ ഉൾപ്പെടെ ജില്ലാ ഭരണകൂടത്തിന്റെ സഹകരണവുമാണ് ഇരുവരുടെയും രോഗവിമുക്തിക്ക് കാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ആശുപത്രി അധികൃതരുടെ സമയബന്ധിതമായ പ്രവർത്തനം വിജയത്തിലെത്തിച്ചു;കെ.ബി.നസീമ
കൊറോണ ചികിത്സാ കേന്ദ്രമായി ജില്ലാ ആസ്പത്രിയെ മാറ്റിയപ്പോൾ ആശങ്ക ഇല്ലാത്ത വിധത്തിൽ സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌കെ.ബി.നസീമ.തുടക്കത്തിൽ ഏറെ ആശങ്കഉണ്ടായെങ്കിലും ആശുപത്രി അധികൃതരുടെ സമയബന്ധിതമായ പ്രവർത്തനം ചികിത്സയിലുള്ളവർക്കും, നിരീക്ഷണത്തിലുള്ളവർക്കും യഥാവിധിയുള്ള ചികിത്സ കൊടുക്കാൻ സഹായകമായെന്നും പ്രസിഡണ്ട് കെ.ബി.നസീമ പറഞ്ഞു.