news

വടകര: വെള്ളികുളങ്ങരയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അത്തിയൂർ കുനിയിൽ വി.വി.ബാലൻ (ഹോട്ടൽ ബാലൻ, 80) നിര്യാതനായി.

ദീർഘകാലം സി പി ഐ ഒഞ്ചിയം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം ഒഞ്ചിയത്ത് പാർട്ടിയെ നയിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. പാർട്ടിയുടെ വളണ്ടിയറായും ഏറെക്കാലം പ്രവർത്തിച്ചിരുന്നു.

ഭാര്യ: പരേതയായ ജാനു. സഹോദരങ്ങൾ: മൈഥിലി, ശാരദ, പരേതരായ കുഞ്ഞിമാത, മാണി, നാരായണി, അനന്തൻ.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു.