കടലുണ്ടി/ രാമനാട്ടുകര: ദണ്ഡിയാത്രയുടെ തൊണ്ണൂറാം വാർഷികം കൊവിഡ് ജാഗ്രതാ ദിനമായി ആചരിച്ചു. കടലുണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും ആരോഗ്യ പ്രവർത്തകർക്ക് നന്ദി വിളംബരവും നടത്തി. മണ്ഡലം സെക്രട്ടറി വിനോദ് പഴഞ്ചണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം രാമദാസ് പാലക്കൽ, മണ്ഡലം സെക്രട്ടറി അഡ്വ. ഷെബീൽ ചാലിയം, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ.ഹിജാസ് എന്നിവർ പ്രസംഗിച്ചു.
രാമനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും ആരോഗ്യ പ്രവർത്തകർക്ക് നന്ദി വിളംബരവും നടന്നു. മണ്ഡലം പ്രസിഡന്റ് പ്രദീപ് പനേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.റസാക്ക്, പി.സി.ജനാർദ്ദനൻ, പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.