കോഴിക്കോട്: കൊവിഡ് വ്യാപനം തടയാൻ കോർപ്പറേഷൻ പരിധിയിലെ 42, 43, 44, 45, 54, 55, 56 ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകളിലും പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവിറക്കി.
വാർഡുകളിൽ അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാർഡുകൾക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഭക്ഷ്യ /അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും മാത്രമെ പ്രവർത്തിക്കാവൂ. യാതൊരു കാരണവശാലും പുറത്ത് ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. ഉത്തരവ് പാലിക്കാത്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188, 269 പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
ജില്ലയിൽ നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽ നാലു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കുന്നതിനുമാണ് കർശന നിയന്ത്രണം.
ഓട്ടത്തിന് വിലക്ക് വന്ന റോഡുകൾ
വാഹന ഗതാഗത നിരോധനം നിലവിൽ വന്ന റോഡുകൾ: കപ്പക്കൽ പ്രദേശത്തെ (വാർഡ് 54,55,56) കോതിപാലം വഴിയുള്ള ഗതാഗതം, ഒ.ബി റോഡ് മാറാട് ഭാഗം റോഡ്, വട്ടക്കിണർ വൈ.എം.ആർ. സി മില്ലത്ത് കോളനി ഭാഗത്തേക്കുള്ള റോഡ്, പന്നിയങ്കര മേൽ പാലത്തിന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഗതാഗതം, കൊളത്തറ ഭാഗത്തെ (വാർഡ് 42,43,44,45,) ഒളവണ്ണ തൊണ്ടിലക്കടവ് റോഡ്, മോഡേൺ ബസാർ കൊളത്തറ റോഡ്, ഞളിയൻപറമ്പ് റഹ്മാൻ ബസാർ റോഡ്, ശാരദാ മന്ദിരം റഹ്‌മാൻ ബസാർ റോഡ്, ശാരദാമന്ദിരം കോട്ടാലട റോഡ്, പനയത്തട്ട് റോഡ്, കൊളത്തറ ചെറുവണ്ണൂർ റോഡ് കണ്ണാട്ടികുളം റോഡ്, കൊളത്തറ ജംഗ്ഷൻ നല്ലളം ബസാർ ഡിസ്‌പെൻസറി റോഡ്, നല്ലളം ഗീരീഷ് ജംഗ്ഷൻ ജയന്തി റോഡ്, പൂളക്കടവ് താഴത്തിയിൽ റോഡ്, ഒളവണ്ണ കൊളത്തറ ചുങ്കം റോഡ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ (വാർഡ് 3) പാറക്കടവ് തോട്ടത്തികണ്ടി റോഡ്, തോട്ടത്തികണ്ടി അമ്പലം പുഴവക്ക് റോഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ (വാർഡ് 6,7,8) മുട്ടുങ്ങൽ പക്രന്തളം റോഡ്, ദേവർകോവിൽ അമ്പലം റോഡ്, അക്വഡക്റ്റ് പാലം പുത്തൻ പുരയിൽ റോഡ്, മുക്കിൽ പീടിക ചെറുകുന്ന് റോഡ്, അക്വഡറ്റ് പാലം കനാൽ റോഡ് (കള്ളാട് ), മുക്കിൽപീടീക പുഴക്കൽ റോഡ്, മുക്കിൽ പീടിക ആലോള്ളതിൽ റോഡ്, പുഴക്കൽ പള്ളി കനാൽ റോഡ്, കാഞ്ഞിരോളി മുട്ടുനട റോഡ്, കാഞ്ഞിരോളി ചെറുവേലി റോഡ്, കുമ്പളം കണ്ടി നടപ്പാത, പുത്തൻ വീട്ടിൽ റോഡ് (റഹ്‌മ കോളേജിൻ മുൻവശം), കൊടക്കൽപ്പള്ളി നെല്ലോളിച്ചികണ്ടി