img202004

മുക്കം: വയനാട് പാർലമന്റ് മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകൾക്കായി രാഹുൽ ഗാന്ധി എം പി നൽകിയ ഭക്ഷ്യധാന്യങ്ങൾ കോൺഗ്രസ് ഭാരവാഹികൾ കെെമാറി. മുക്കം ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മുക്കം നഗരസഭയിലെയും കാരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും കമ്മ്യൂണിറ്റി കിച്ചണുകളിലേക്കാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. മുക്കത്ത് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പ്രശോഭ് കുമാർ, എം.ടി അഷ്റഫ്, ടി.ടി സുലൈമാൻ, കെ.കോയ, ഒ.കെ ബൈജു, എൻ.കെ നാസർ, പി.പി ശിഹാബ്, പ്രഭാകരൻ മുക്കം എന്നിവർ സംബന്ധിച്ചു.