lockel-must

രാമനാട്ടുകര: അടിഭാഗം തുരുമ്പെടുത്ത് ഏതുനിമിഷവും വീഴാറായ വൈദ്യുതി തൂൺ ഭീഷണിയാവുന്നു. രാമനാട്ടുകര നഗരസഭ പതിനൊന്നാം ഡിവിഷനിൽ പൊറ്റപ്പടി ബസ് സ്റ്റോപ്പിന് സമീപത്തെ ഇരുമ്പ് തൂണാണ് വീഴാറായ നിലയിലുള്ളുത്. കഴിഞ്ഞ ദിവസം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തൂണിന് ചുവട്ടിലെ പുല്ല് വൃത്തിയാക്കുമ്പോഴാണ് തൂൺ തുരുമ്പെടുത്ത നിലയിൽ കണ്ടത്. സമീപത്തെ മറ്റൊരു തൂണും തുരുമ്പെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് ഷോക്കേൽക്കുന്നതായും പറയുന്നു.