kunnamangalam-hospital-ko

കുന്ദമംഗലം: കുടുംബാരോഗ്യ കേന്ദ്രമായ ആനപ്പാറ ഗവ. ആശുപത്രിയിൽ വഷങ്ങൾക്ക് മുമ്പ് നിറുത്തിയ കിടത്തി ചികിത്സ പുനഃരാംഭിക്കണമെന്ന ആവശ്യം ശക്തം. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുകാരുടെ ആവശ്യം മാറി മാറി വന്ന സർക്കാരുകൾ അവഗണിച്ചെന്നാണ് ഇവിടത്തുകാരുടെ പരാതി.

കിടത്തി ചികിത്സയ്‌ക്കുവേണ്ട ഒരുക്കങ്ങളൊല്ലം കുന്ദമംഗലം ഗ്രാമപഞ്ചായത്തും സ്ഥലം എം.എൽ.എയും ബന്ധപ്പെട്ട ഏജൻസികളും സജ്ജമാക്കിയിട്ടുണ്ട്. എന്നിട്ടും സർക്കാർ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. ആശുപത്രിയിൽ കിടത്തി ചികിത്സ പുനഃരാരംഭിക്കുന്നതിന് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.

ഗ്രാമപഞ്ചായത്ത് നിയമിച്ച ഒരാളുൾപ്പെടെ നാലു ഡോക്ടർമാരും മൂന്ന് സ്​റ്റാഫ് നഴ്‌സുമാണ് ആശുപത്രിയിലുള്ളത്. മെഡിക്കൽ കോളേജിൽ നിന്ന് രണ്ട് ഹൗസ് സർജന്മാരെ ഇവിടെ നിയമിക്കണമെന്നും ആവശ്യമുണ്ട്.

'കുന്ദമംഗലം സർക്കാർ ആശുപത്രിയിലെ കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പ് മന്ത്രിയും ഇടപെടണം".

- ഖാലിദ് കിളിമുണ്ട,

(കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീംലീഗ് ജനറൽ സെക്രട്ടറി,

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ്)