രാമനാട്ടുകര: കൊവിഡ്-19 പ്രതിരോധ ഡ്യൂട്ടിക്കു വരുന്ന പൊലീസുകാരുടെ വാഹനങ്ങൾക്ക് ജില്ലയിലെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കുന്നതിന് 250 രൂപയുടെ രണ്ട് കൂപ്പണുകൾ നൽകുന്നു. കോഴിക്കോട് സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഡി.എച്ച് ക്യൂവിലെയും മെമ്പർമാർ അതത് സ്റ്റേഷനുകളിൽ നിന്നും കൺട്രോൾ റൂം, ട്രാഫിക്, സ്പെഷ്യൽ യൂണിറ്റുകളിലെ മെമ്പർമാർക്ക് സംഘം ഓഫീസിൽ നിന്നും കൂപ്പണുകൾ കൈപ്പറ്റാവുന്നതാണ്. ഏപ്രിൽ 9 മുതൽ 20 വരെ ഈ സൗകര്യം ലഭിക്കും.
കൂപ്പൺ വഴി ഇന്ധനം ലഭിക്കുന്ന
പെട്രോൾ പമ്പുകൾ
സൗപർണ്ണിക പെട്രോളിയം -ചെവായൂർ,
പാലക്കൽ പെട്രോളിയം -കുന്ദമംഗലം,
ഹരിശ്രീ പെട്രോളിയം -വെള്ളിപ്പറമ്പ്
ജെ. ജെ ഫ്യുവൽസ് -പാളയം,
ശിവഗിരി ഫ്യുവൽസ് -ഫറോക്ക്
ചമ്പയിൽ പെട്രോളിയം -പന്തീരങ്കാവ്
കെ.ടി.സി പെട്രോളിയം -മിനി ബൈപ്പാസ്
ശ്രീരാഗ് പെട്രോളിയം -പറമ്പിൽ ബസാർ
കക്കോടി ഫ്യുവൽസ്-കക്കോടി
കാലിക്കറ്റ് പെട്രോളിയം-നടക്കാവ്
ലക്ഷ്മി ട്രേഡിംഗ് കമ്പനി- മാങ്കാവ്
ഗ്രേസ് ഫ്യുവൽസ്-ചാത്തമംഗലം
വത്തിയാട് ഏജൻസീസ്- പാവമണി റോഡ്
കെ .എച്ച് .കെ പെട്രോളിയം- ചെറുവണ്ണൂർ
കൊടുവള്ളി എസ് സി കോ-ഓപ്പറേറ്റീവ്
സൊസൈറ്റി- കൊടുവള്ളി
ശ്രീരാം പെട്രോളിയം- പയ്യോളി
കെ.സി ഫ്യുവൽസ്-ബാലുശ്ശേരി
സുപ്രിം ഫ്യുവൽസ്-കൊയിലാണ്ടി
ഐ.ബി.പി ഓട്ടോ സർവ്വീസ്- പേരാമ്പ്ര
ഫീൽമോർ ഓട്ടോ ഫ്യുവൽസ്- കുറ്റ്യാടി
കൃഷ്ണ ഓട്ടോ- വടകര