photo

ബാലുശ്ശേരി: കൊവിഡ് വ്യാപനത്തിനെതിരെ ജീവൻ പണയം വച്ച് പ്രവർത്തിച്ചുവരുന്ന ആരോഗ്യപ്രവർത്തകർക്കും ബാലുശ്ശേരി പൊലീസിന്റെ ആദരം.

താലൂക്ക് ആശുപത്രിയ്ക്കു മുന്നിൽ മുഴുവൻ സേനാംഗങ്ങളും അണി നിരന്ന് ആരോഗ്യ പ്രവർത്തകർക്ക് കൈയടിച്ച് ആദരവേകി. ഇൻസ്പെക്ടർ ജീവൻ ജോർജ്, എസ്.ഐ കെ.പ്രജിത് എന്നിവർ നേതൃത്വം നൽകി ഡോ.കെ.കെ സുരേശൻ സേനയ്ക്ക് നന്ദിയർപ്പിച്ചു.