money

കോഴിക്കോട്: ലോക്ക് ഡൗണിൽ കഷ്ടതയനുഭവിക്കുന്ന ബസ് ഉടമകളെയും തൊഴിലാളികളെയും സഹായിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് പന്തീരാങ്കാവ് മൈ ബസ് കൂട്ടായ്മ ഭാരവാഹികളായ എൻ.വി. അബ്ദുൾ സത്താർ, എം.കെ.പി.മുഹമ്മദ്, റന്നിൽ കുമാർ മണ്ണൊടി, സി.കെ.അബ്ദുറഹിമാൻ, പി.ടി. ശങ്കരരുദ്രൻ എന്നിവർ ആവശ്യപ്പെട്ടു. മുൻകൂറായി ടാക്സ് അടച്ച ബസ് ഉടമകൾക്ക് സർവ്വീസ് നിർത്തിയതോടെ വരുമാനമില്ലാതായി. സർവ്വീസ് പുനരാരംഭിക്കുമ്പോൾ അറ്റകുറ്റപ്പണികൾക്ക് വൻ തുകയാണ് ചെലവാകുക.ആറ് മാസത്തിനുശേഷം തിരിച്ചടവ്‌ വരുന്ന 50,000 രൂപ പലിശ രഹിത വായ്പ അനുവദിക്കുക, സ്വകാര്യ ബസ്സുകളുടെ ഒരു ക്വാർട്ടർ ടാക്സ് വേണ്ടെന്നു വയ്ക്കുക, സി.എഫ് കാലാവധി മൂന്നു മാസം നീട്ടുക, ലോക്ക് ഡൗൺ കാലയളവിലെ ഇൻഷൂറൻസ് പരിരക്ഷ കാലാവധി നീട്ടി നിശ്ചയിക്കുക, ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് നൽകുന്ന ധനസഹായം അംഗങ്ങളല്ലാത്തവർക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകൾ ഉന്നയിച്ചു.