1

കക്കട്ടിൽ: ലോക്ക് ഡൗൺ കാലയളവിൽ അവശ്യസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ് നിരന്തരം വരുമ്പോഴും ചില കച്ചവടക്കാർക്ക് പുല്ലുവില.

കടകളിൽ ദിവസവും കൃത്യമായ വിലനിലവാര പട്ടിക പ്രദർശിപ്പിക്കണമെന്നാണ്. പലരും അത് പാലിക്കുന്നില്ല. ഒരേ ടൗണിൽ തൊട്ടടുത്ത കടകളിൽ 5 രൂപ മുതൽ 10 രൂപ വരെ വ്യത്യാസത്തിൽ അവശ്യസാധനങ്ങളുടെ വില്പന നടക്കുന്നുമുണ്ട്. കക്കട്ടിലിലെ ഒരു പലചരക്ക് മൊത്ത വിതരണ കടയിൽ കഴിഞ്ഞ മാർച്ച് 30ന്റെ വിലവിവര പട്ടിക അതേ പടി തുടരുന്നതിനെ കുറിച്ച് ചോദിച്ച ഉപഭോക്താവിന് ജീവനക്കാരന്റെ ഭാഗത്തു നിന്നു കിട്ടിയത് അപമര്യാദയോടെയുള്ള മറുപടിയായിരുന്നു.

ലോക് ഡൗൺ വിലക്ക് മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാർക്കെതിരെ കടുത്ത നടപടി വേണമെന്ന് കുന്നുമ്മൽ മേഖല ഉപഭോക്തൃസമിതി ആവശ്യപ്പെട്ടു. ഇത്തരം കച്ചവടക്കാരുടെ പേരിൽ പരാതി നൽകുന്നുണ്ടെന്നും സമിതി ചെയർമാൻ എം.കരുണാകരൻ, കൺവീനർ പി.എം.അഷ്റഫ് എന്നിവർ പറഞ്ഞു.