കൽപ്പറ്റ: ലോക്ക്ഡൌൺ കാലത്തെ ഒഴിവ് ദിവസങ്ങൾ അനന്ദകരമാക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനും എസ്.എഫ്.ഐ കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിജീവനത്തിന്റെ ഉത്സവമായി സൽവോസ് ഫീയെസ്റ്റ സംഘടിപ്പിക്കുന്നു.
ലിറ്റററി, ഒറേറ്ററി, ആർട്ട്, മ്യൂസിക് ഡാൻസ്, തീയേറ്റർ, ഡിജിറ്റൽ ,ഗെയിംസ് എന്നീ ഇനങ്ങളിലായി നാല്പതിലേറെ വ്യത്യസ്ത മത്സരങ്ങളാണ് ഏപ്രിൽ 10 മുതൽ 14 വരെ 5 ദിവസം സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷന് മത്സരാർഥികൾ ഓൺലൈൻ വഴി
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ഡിജിറ്റൽ സർട്ടിഫിക്കറ്റ് സംഘാടകർക്ക് നൽകണം. ലോക്ക് ഡൌൺ സമയത്ത് വീട്ടിൽനിന്ന് തന്നെ പരിപാടികളിൽ പങ്കെടുക്കാനു അവസരമാണ് ഫീയെസ്റ്റ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7592844829, 6238812412, 6235367668, 8078053137.