1

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലൈസൻസ്ഡ് എൻജിനീയേർസ് ആൻഡ് സൂപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ്‌ഫെഡ് ) അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. ഒരു ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളാണ് നൽകിയത്. ലെൻസ്‌ഫെഡ് താലൂക്ക്-ഏരിയാ കമ്മിറ്റി ഭാരവാഹികളായ വി.കെ.സുരേഷ്, ടി.രജിത്ത്, എൻ.പ്രദീപ്കുമാർ, ടി.ജലീൽ, എം.മോഹനൻ എന്നിവരിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഏറ്റുവാങ്ങി.