പേരാമ്പ്ര: യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരി തോട്ടത്താംകണ്ടിയിൽ ഇന്ന് മുതൽ ജില്ലാ കളക്ടർ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീട്.
ഇവിടത്തെ കടകൾ രാവിലെ എട്ടു മുതൽ 11 വരെയും റേഷൻ കടകൾ ഉച്ചയ്ക്ക് ഒന്നു വരെയും മാത്രമേ പ്രവർത്തിക്കാവൂ. വാർഡിലുള്ളവർ പുറത്തുപോവാനോ പുറത്തുള്ളവർ ഇവിടേക്ക് വരാനോ പാടില്ല. പൊതുഗതാഗതം പൂർണമായും നിരോധിച്ചു. ഇതിന്റെ ഭാഗമായി വാർഡിലേക്കുള്ള രണ്ട് റോഡുകളും അടച്ചു. സമൂഹവ്യാപനം തടയുന്നതിനായി ആരോഗ്യ - റവന്യൂ ഗ്രാമപഞ്ചായത്ത് അധികൃതർ ശക്തമായ പ്രതിരോധ പ്രവർത്തനവുമായി രംഗത്തുണ്ട്.