lockel-must

രാമനാട്ടുകര​: ​കൊ​വിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭീമമായ ചെലവ് നേരിടുന്ന സർക്കാരിന് താങ്ങായി സഹകരണ ബാങ്കുകൾ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫറോക്ക് സർവിസ് സഹകരണ ബാങ്ക് 44 ലക്ഷം രൂപ നൽകി. ബാങ്കിന്റെ വിഹിതമായി 25 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ അലവൻസും ചേർത്താണ് ഈ സംഖ്യ​.​ 44 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ. സേതുമാധവൻ സഹകരണസംഘം അസി. രജിസ്ട്രാർ എൻ.എം. ഷീജയ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ഒ. ഭക്തവത്സലൻ, യൂണിറ്റ് ഇൻസ്പെക്ടർ ടി. ഷൗക്കത്ത്, അസി. സെക്രട്ടറി കെ. സജിത്ത് കുമാർ എന്നിവരും സംബന്ധിച്ചു.

കടലുണ്ടി സർവിസ് സഹകരണ ബാങ്ക് 15.81 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നൽകി. ബാങ്കിന്റെ വിഹിതമായി 10 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഡയറക്ടർമാരുടെ ഒരു മാസത്തെ അലവൻസും ഉൾപ്പെടെയാണിത്. ബാങ്ക് പ്രസിഡന്റ് പി.ആർ. മധുസൂദനൻ സഹകരണ വകുപ്പ് അസി: രജിസ്ട്രാർ എൻ.എം. ഷീജയെ ചെക്ക് ഏല്പിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക് 40 ലക്ഷം രൂപ നൽകി. ബാങ്കിന്റെ വകയായി 25 ലക്ഷവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഡയറക്ടർമാരുടെ അലവൻസും ഉൾപ്പടെയാണിത്. ബാങ്ക് ചെയർമാൻ വിജയൻ പി. മേനോനിൽ നിന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി.കെ. രാധാകൃഷ്ണൻ, അസി. രജിസ്ട്രാർ എൻ.എം. ഷീജ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

കരുവൻതുരുത്തി സർവിസ് സഹകരണ ബാങ്കിന്റെ വകയായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. ബാങ്ക് പ്രസിഡന്റ് കെ.എം. ബഷീർ ചെക്ക് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി.കെ. രാധാകൃഷ്ണന് കൈമാറി. ഭരണസമിതി അംഗം ഷംസുദീൻ പുറ്റേക്കാട്, ബാങ്ക് സെക്രട്ടറി കെ. ഖാലിദ് ഷമീം എന്നിവർ സംബന്ധിച്ചു.