മുക്കം: കമ്മ്യൂണിറ്റി കിച്ചണിലെ കലവറ നിറയ്ക്കാൻ കരുണയുള്ളവരുടെ പ്രവാഹം. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം കിച്ചൺ ഒരുക്കാൻ എത്തുകയാണ്. ഭക്ഷ്യ സാധനങ്ങൾ നൽകിയും പണം നൽകിയും സഹായിക്കുകയാണ് പലരും. മുക്കം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ ഒരു ദിവസത്തെ ചിലവിനാവശ്യമായ തുക കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മുക്കം യൂണിറ്റ് സംഭാവന ചെയ്തു. പ്രസിഡന്റ് ടി.ബാലൻ, സെക്രട്ടറി ഇ. സത്യനാരായണൻ എന്നിവർ തുക കൈമാറി. അഗസ്ത്യൻ മുഴിപള്ളോട്ടി ഹിൽ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജോണി അമലാദാസ് 50,000 രൂപയുടെ ചെക്ക് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പ്രശോഭ്കുമാറിനു കൈമാറി. സ്കൂൾ മാനേജർ ഫാദർ ആന്റണി, ഫാദർ ജോൺസൻ എന്നിവർ സംബന്ധിച്ചു. മുക്കം അഗ്നിശമന സേന, കാഞ്ഞിരമുഴി രവിപുരം ശിവക്ഷേത്ര പുനരുദ്ധാരണ സമിതി, പട്ടികജാതി വികസന സഹകരണ സംഘം, മെക്കോസ്, മുക്കം മേഖല സഹകരണ സംഘം ജീവനക്കാർ, സേക്രഡ് ഹാർട്ട് ചർച്ച്, വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ്, മുക്കം മേഖല കമ്മിറ്റി, മാടച്ചാൽ മുത്തപ്പൻകാവ്, സെന്റ് ജോസഫ് ഹോസ്പിറ്റൽ, മുത്താലം നവോദയ ഗ്രന്ഥശാല, കുടുംബശ്രീ സി .ഡി.എസ് മുക്കം, ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് മാമ്പറ്റ, ലയൺസ് ക്ലബ് , സ്വാശ്രയ കർഷക വിപണി, മുക്കം സി.എച്ച് .സി ആരോഗ്യ വിഭാഗം എന്നിവരെല്ലാം സഹായം നൽകി കഴിഞ്ഞു.