kunnamangalam-news

കുന്ദമംഗലം: യൂത്ത്‌ കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. ദിവസേന നൂറു കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലെ പരിശോധനാ മുറികൾ, ഫാർമസി, ടോയ്‌ല​റ്റുകൾ എന്നിവയ്ക്കു പുറമെ പരിസരവും വൃത്തിയാക്കി.

ശ്രമദാനയജ്ഞം യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ, കെ.അസ്‌ബിജ, ഡോ. ഹസീന കരീം, ലാലുമോൻ ചേരിഞ്ചാൽ, ടി.കെ. ഹിതേഷ് കുമാർ, എ.ഹരിദാസൻ, ബൈജു തീക്കുന്നുമ്മൽ,നൗഷാദ് തെക്കയിൽ, സി. സി. ഷിജിൽ, എം. രാഹുൽ, സുധീഷ്‌ ചേരിഞ്ചാൽ, മനിലാൽ, റിനീഷ്ബാൽ, എ.വിനീഷ്‌ എന്നിവർ നേതൃത്വം നൽകി.