പേരാമ്പ്ര: കൊവിഡ് പ്രതിരോധത്തിൽ സുത്യർഹമായ സേവനം നടത്തുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ജിവനക്കാരയും ബി.ജെ.പി പ്രവർത്തകർ ആദരിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് വേണ്ട മാസ്‌ക്കുകളും വിതരണം ചെയ്‌തു. നിപ രോഗിയെ ശുശ്രൂഷിക്കുന്നതിനിടയിൽ ഓർമ്മയായ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ് ലിനിയെ സ്മരിച്ചാണ് പരിപാടി ആരംഭിച്ചത്. ഡോ. വിനോദ് കുമാറിനെ പൊന്നാടയണിയിച്ച് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയതു. കർഷകമോർച്ച സംസ്ഥാന സക്രട്ടറി കെ.കെ. രജീഷ് ആശുപത്രി നഴ്സിംഗ് സുപ്രണ്ട് ജാനകിയെ ആദരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.എം. ശശീന്ദ്ര കുമാർ, കെ.കെ. ജിനിൽ, ബാലാമണി എന്നിവരെയും ആദരിച്ചു. തറമ്മൽ രാഗേഷ്, കെ.എം. ബാലകൃഷ്ണൻ, കെ.എം. സുധാകരൻ, സി.കെ. ഷാജു, കെ.കെ. സുനോജൻ, ഗ്രാമപഞ്ചായത്തംഗം പി. ബിജുകൃഷ്ണൻ, പ്രസൂൺ കല്ലോട് എന്നിവർ സംബന്ധിച്ചു.