പയ്യോളി: 'സഹജീവികൾക്ക് ഒരു കൈത്താങ്ങ്" എന്ന മുദ്രാവാക്യം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവിൽ അലയുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണവും വെള്ളവും നൽകി. പയ്യോളി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മത്സ്യ മാർക്കറ്റിന് തുടങ്ങി പയ്യോളി ടൗണിലെ വിവിധ ഭാഗങ്ങളിൽ മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകി. യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് നിധിൻ പൂഴിയിൽ, ജില്ലാ സെക്രട്ടറി ഇ.കെ. ശീതൾ രാജ്, മുജേഷ് ശാസ്ത്രി, എൻ.സി. സജീർ തുടങ്ങിയവർ നേതൃത്വം നൽകി.