phc

പയ്യോളി: മണിയൂർ ഗ്രാമപഞ്ചായത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും ജില്ലാ മെഡിക്കൽ ഓഫീസ് മിസ്റ്റ് ടീമും സംയുക്തമായി വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നടത്തി. ആവശ്യമായ മരുന്ന് നൽകുകയും തെർമൽ സ്കാനിംഗും നടത്തി. താമസ സ്ഥലങ്ങളിലെ കുടിവെള്ളം, ശുചിത്വം എന്നിവ പരിശോധിച്ചു. കെട്ടിട ഉടമകളോടും കരാറുകാരോടും ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശിച്ചു. മിസ്റ്റ് ടീം മെഡിക്കൽ ഓഫീസർ ഡോ.അഷ്ന , ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.രാജേഷ്, വി.രാജീവൻ, വി.എസ്. റെജി, കെ.ഷിബിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.