മുക്കം: കെട്ടിട നിർമ്മാണം നിലച്ചതോടെ പ്രതിസന്ധിയിലായ ചെറുകിട കരാറുകാർക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു. വീടുകളും മറ്റുകെട്ടിടങ്ങളും കരാറടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ചെറുകരാറുകാർക്കാണ് ലോക്ക് ഡൗൺ കാരണം കഷ്ടത്തിലായത്. പെട്ടെന്ന് നിറുത്തേണ്ടി വന്ന പ്രവർത്തികൾ ആഴ്ചകൾ പിന്നിട്ടിട്ടും ആരംഭിച്ചിട്ടില്ല. ഇതുകാരണം കോൺക്രീറ്റിനിട്ട മരപ്പലകയിലും മുളയിലും ചിതൽ കയറുകയാണ്. അന്യസംസ്ഥന തൊഴിലാളികൾക്ക് ഭക്ഷണം നൽകാനുള്ള ചുമതലയും കരാറുകാർക്കാണ്. വരുമാന മാർഗങ്ങളെല്ലാം നിലച്ച ചെറുകിട കരാറുകാർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്നും അസോസിയേഷൻ ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു.