photo

ബാലുശ്ശേരി: കേരളാ പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യസാധനങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, കെ.പി.പി.എ മേഖലാ പ്രസിഡന്റ് രവീന്ദ്രൻ കൊമ്പിലാട്, സെക്രട്ടറി കൃഷ്ണൻ കുട്ടി, പ്രവർത്തക സമിതി അംഗങ്ങളായ വിശ്വനാഥൻ, മോഹൻദാസ് എന്നിവർ സംബന്ധിച്ചു.