seva

കോഴിക്കോട്: വറുതിയിലായ 250 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി സേവാഭാരതി ബേപ്പൂർ യൂണിറ്റ്. കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിളിച്ച് അഭിനന്ദിച്ച സർക്കാർ പോലും വേണ്ട സഹായം നൽകാത്ത സാഹചര്യത്തിലാണ് സേവാഭാരതിയും ബേപ്പൂർ സേവാ സമിതി മെഡിക്കൽ മിഷനും സംയുക്തമായി മുന്നോട്ടുവന്നത്. 50 സേവാഭാരതി പ്രവർത്തകരാണ് അരിയും പല വ്യഞ്ജനക്കിറ്റുകളും മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ആർ.എസ്.എസ് നഗർ കാര്യവാഹ് പി. സജീന്ദ്രൻ, എം. ലാലു പ്രദീപ്, ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിന്നാണത്ത്, കൗൺസിലർ തോട്ടപ്പായിൽ അനിൽ കുമാർ, മണി സ്വർണകുമാർ, സരോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.

പാറോപ്പടി സുദർശനം സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ 200 വീടുകളിൽ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. പാറോപ്പി സരസ്വതി വിദ്യാപീഠത്തിൽ നടന്ന ചടക്കിൽ സേവാ സമിതി അദ്ധ്യക്ഷൻ എം.സി. പ്രകാശൻ കൗൺസിലർ ഇ.കെ പ്രശാന്ത് കുമാറിന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ആർ.എസ്.എസ് പാറോപ്പടി നഗർ കാര്യകാരി സദസ്യൻ പറയേരി ഭാസ്കരൻ, സേവാ സമിതി സെക്രട്ടറി സനൽ.പി.പി എന്നിവർ സംബസിച്ചു. ചാലപ്പുറം നഗർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യാനക്കൽ, ചാമുണ്ഡി വളപ്പ്, മീഞ്ചന്ത - ബംഗ്ലാവ് എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് മരുന്നെത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്കായി കിടക്കുന്ന രോഗിയ്‌ക്ക് സേവാഭാരതി പ്രവർത്തകർ രക്തം നൽകി. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മാസ്ക്കും, പയ്യാനക്കൽ, തിരുവച്ചിറ, അഗ്രശാല, കോട്ടപ്പറമ്പ് എന്നിവിടങ്ങളിൽ ഭക്ഷണവും വിതരണം ചെയ്തു.