expat

താമരശ്ശേരി: കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര സൗകര്യമൊരുക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓൺലൈൻ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ജോലിയില്ലാത്ത പ്രവാസികൾക്ക് അത്യാവശ്യ സൗകര്യങ്ങൾ ഉറപ്പാക്കാൻ എംബസികൾക്ക് പ്രത്യേക നിർദ്ദേശം നൽകണം. വിദേശ രാജ്യങ്ങളിൽ എംബസികൾ മുഖേന ഹെല്പ് ലൈനുകൾ ആരംഭിക്കണം. നാട്ടിലെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇവിടെ കുടുംബങ്ങൾക്കോ പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഹെല്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. ഫോൺ: 94471 10105, 99462 09852. യോഗത്തിൽ പ്രസിഡന്റ് പി.എസ്. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ്‌മാൻ സ്വാഗതവും ട്രഷറർ എൻ.പി.റസാഖ് നന്ദിയും പറഞ്ഞു.