llll

മാവൂർ: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാൻ മാവൂരിൽ ഡ്രോൺ നിരീക്ഷണം തുടങ്ങി. കഴിഞ്ഞ ദിവസം മാവൂർ ടൗണിലും ഊർക്കടവ് പാലത്തിനു സമീപവുമാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. അടുത്ത ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് മാവൂർ പൊലീസ് അറിയിച്ചു. സി.ഐ ആർ.അശോകൻ, മാവൂർ എസ്.ഐ കെ.ശ്യാം, എസ്.ഐ സുരേഷ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒ രജേഷ് ചന്ദ്രൻ, വനിത സി.പി.ഒ എം.ബിജുഷ, ഹേമചന്ദ്രൻ, ഹോം ഗാർഡ് സഹദേവൻ, ജിതേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.