editorial-kerala-dry-fish

കോഴിക്കോട്: പച്ചമീൻ കിട്ടാക്കനിയായതോടെ ഉണക്കമീൻ വിഭവങ്ങളോടുള്ള മലയാളികളുടെ പ്രണയം തിരിച്ചുവരികയാണ്. പക്ഷേ, ലോക്ക് ഡൗൺ കാരണം ഉണക്കമീനിനും പൊള്ളുന്ന വില തന്നെ. കൂടുതൽ ദിവസം സൂക്ഷിച്ച് വയ്‌ക്കാൻ കഴിയുന്നതിനാൽ ലോക്ക് ഡൗൺ കാലത്ത് ഉണക്കമീനിന് ആവശ്യക്കാർ ഇരട്ടിക്കുന്നുണ്ട്.

ഗ്രാമങ്ങളിലും ആവശ്യക്കാർ ഏറെയാണ്. അതേസമയം അഴുകിയതും മായം ചേർത്തതുമായ മീൻ പിടിച്ചെടുക്കുന്നത് തുടരുകയാണ്. ഇത്തരം മീനുകൾ വിൽക്കുന്നത് തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കിയ ഓപ്പറേഷൻ സാഗർറാണിയിലൂടെ സംസ്ഥാനത്തുടനീളം നടന്ന പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത കിലോക്കണക്കിന് മീനാണ് പിടിച്ചെടുത്തത്.

 പൊള്ളുന്ന ഉണക്ക മീൻ വില

മീൻ ആദ്യ വില ഇപ്പോൾ

ഉണക്ക സ്രാവിന് 200 300-500

മുള്ളൻ, മാന്തൾ 50-100 300-400

മത്തി 80 100-200

 ഉണക്ക മീനിനും പഞ്ഞം

നഗരത്തിലെ പ്രധാന വിപണന കേന്ദ്രമായ സെൻട്രൽ മാർക്കറ്റിലും ഉണക്ക മീൻ വരവ് കുറയുകയാണ്. മുൻപ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം 15 ലോഡിലധികം ഉണക്കമീൻ എത്തിയിരുന്നു. എന്നാലിപ്പോൾ മൂന്ന് ലോഡിലധികം വരാറില്ലന്ന് മാർക്കറ്റിലെ മൊത്തകച്ചവടക്കാർ പറയുന്നു. ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഉണക്കമീനെത്തുന്നത്. ഉണക്കമീൻ നിർമ്മാണ യൂണിറ്റുകൾ അടച്ചതും സാധനവുമായി വരുന്ന വാഹനങ്ങളുടെ വാടക ഇരട്ടിച്ചതും ഉണക്കമീൻ കുറയാൻ കാരണമായി.

'ഉണക്കമീനിന്റെ വരവ് കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് വില ഉയരാൻ കാരണം".

- റഹിം, സെൻട്രൽ മാർക്കറ്റിലെ ഉണക്കമീൻ കച്ചവടക്കാരൻ