b

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് വിഷു ഓൺലൈൻ ആഘോഷമാക്കാൻ കൊയിലാണ്ടി ഊരള്ളൂരിലെ യുവമോർച്ച പ്രവർത്തകർ. ഗ്രാമത്തിലെ യുവാക്കൾക്ക് കലാവാസനകൾ വീട്ടിൽ നിന്ന് അവതരിപ്പിച്ച് വിഷുദിനത്തിൽ ഫേസ് ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാവുന്ന തരത്തിലാണ് ആഘോഷമെന്ന് സംഘാടകർ പറഞ്ഞു. സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കൊവിഡ് ദുരിതം അനുഭവിക്കുന്ന ഊരള്ളൂരിലെ നിരവധി കുടുംബങ്ങൾക്കും പല വ്യഞ്ജനങ്ങൾ അടങ്ങിയ നമോ കിറ്റുകൾ യുവമോർച്ച വിതരണം ചെയ്തു. യുവമോർച്ച സംസ്ഥാന മഹിള കോ ഓഡിനേറ്റർ അഡ്വ. ശിഖ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി എം.വിനീത്, ശ്രീജിത്ത് എടവന, വൈശാഖ് അരിക്കുളം, എം.സി.സനൽ, ബിജു, ടി.പി.ശൈലേഷ്, രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടുഘട്ടമായാണ് കിറ്റുകൾ വിതരണം ചെയ്തത്. സഞ്ചരിക്കുന്ന വായനശാലയും കുട്ടികൾക്കായി ഓൺലൈൻ ചിത്രരചന മത്സരവും നടത്തി.