local

കോഴിക്കോട്: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി തുടരുന്ന പരിശോധനയിൽ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 11,756 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 126 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട്ട് മാത്രം 2485.5 കിലോ കേടായ മത്സ്യമാണ് കുഴിച്ചിട്ടത്. കൊല്ലത്ത് പഴകിയ 9200 കിലോഗ്രാം വങ്കട മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണി വേട്ടയിൽ ഇതിനകം 62,594 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്തത്.