കോഴിക്കോട്: ഞായറാഴ്ചകളിൽ മൊബൈൽഫോൺ ഷോറൂമുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഇളവനുവദിച്ചതിനാൽ, മൈജി ഷോറൂമുകൾ ഇന്ന് തുറക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തന സമയം. സെയിൽസ്, സർവീസ്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവ ഷോറൂമുകളിൽ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സർക്കാരിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുക. കൊവിഡ് പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി വെള്ളവും സാനിട്ടൈസറും അടക്കം എല്ലാ ക്രമീകരണങ്ങളും ഷോറൂമുകളിലുണ്ടാവും.