മാനന്തവാടി: ജില്ലാ ആശുപത്രിയിലേക്കുള്ള പി പി ഇ കിറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: കെ.സുരേഷിന് കൈമാറി നിർവ്വഹിച്ചു, 250 കിറ്റുകളാണ് ആദ്യഘട്ടത്തിൽ നൽകിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചതായും കൂടുതൽ മരുന്നുകൾ വരും ദിവസങ്ങളിലെത്തിക്കുമെന്നും കെ.ബി.നസീമ പറഞ്ഞു. വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ദേവകി, ജില്ലാ പഞ്ചായത്തംഗം പി കെ അനിൽകുമാർ, ആശുപത്രി ആർ.എം.ഒ ഡോ. സി സക്കീർ, കൊ വിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ: പി.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.