കാവുംമന്ദം: കോവിഡ് പശ്ചാത്തലത്തിൽ കഷ്ടതയനുഭവിക്കുന്ന കിടപ്പ് രോഗികൾക്ക് തരിയോട് സെക്കണ്ടറി പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിങ് ഗ്രൂപ്പ് വിഷു, ഈസ്റ്റർ ഭക്ഷണക്കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകി. പ്രമുഖ പ്രവാസി വ്യവസായി സി.കെ.ഉസ്മാൻഹാജിയുടെ സഹകരണത്തോടെ തയ്യാറാക്കിയ ഭക്ഷണക്കിറ്റുകളുടെ വിതരണത്തിന് പാലിയേറ്റീവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ഫിസിയോതെറാപ്പിസ്റ്റ് സനൽരാജ്, മുസ്തഫ വാഴറ്റ, സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
ലോക്ഡൗൺ കാലമായതിനാൽ തൊഴിലിന് പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ് പല കുടുംബങ്ങളും.
പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളിൽ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികൾക്ക് സാന്ത്വനമായി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ, ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് തരിയോട് പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ്.