വടകര: അമിതവില ചുമത്തിയതിനും ആളുകൾ കൂടി നിൽക്കാനിടയാക്കിയതിനും ചോറോട് പുഞ്ചിരിമിൽ പ്രദേശത്തെ ചിക്കൻ സ്റ്റാൾ അധികൃതർ അടച്ചുപൂട്ടിച്ചു.
ഇവിടെ കിലോവിന് വില എഴുതി വച്ചത് 150 രൂപയാണെങ്കിലും 180 രൂപ ഈടാക്കി വന്നതായി കണ്ടെത്തി. ആളുകൾ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നുവെന്ന പരാതിയും ശരിയാണെന്നു പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. താലൂക്ക് സപ്ളൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നഗരസഭ കൗൺസിലറുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിലാണ് കട അടപ്പിച്ചത്.