തിരുവമ്പാടി: കൊവിഡ് - 19 വ്യാപനം തടയാൻ ലോക്ക് ഡൗൺ വന്നതോടെ തൊഴിലവസരം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ പട്ടികജാതി കുടുംബങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.
അത്തിപ്പാറ, തമ്പലമണ്ണ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള കിറ്റ് വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഏലിയാമ്മ ജോർജ്, തിരുവമ്പാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി കൊന്നക്കൽ, പഞ്ചായത്ത് അംഗം ടി.ജെ.കുര്യാച്ചൻ, ബൂത്ത് പ്രസിഡന്റ് രാമചന്ദ്രൻ കരിമ്പിൽ, സുജാത വേലായുധൻ, രാജൻ കാവിൽപുറായിൽ എന്നിവർ സംബന്ധിച്ചു.