news

ചേളന്നൂർ: എക്സൈസ് സംഘത്തിന്റെ റെയ്ഡിൽ ഒളോപ്പാറ പുറപ്ലാട്ടു മീത്തൽമലയിൽ നിന്ന് 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചേളന്നൂർ എക്‌സൈസ് റേഞ്ചിലെ പ്രിവന്റിവ് ഓഫീസർ സി.രഞ്ജിതിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.