സുൽത്താൻ ബത്തേരി: ഈസ്റ്റർ കച്ചവടം മുന്നിൽ കണ്ടുകൊണ്ട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന പഴകിയ പന്നി ഇറച്ചിയും മൽസ്യവും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഫുഡ് ആൻഡ് സേഫ്റ്റി,ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി. 50 കിലോ മൽസ്യവും 3 കിലോ പന്നിയിറച്ചിയുമാണ് പിടികൂടിയത്. ചൂര,അയല,ചെമ്മീൻ എന്നീ മൽസ്യങ്ങളാണ് ഉപയോഗശൂന്യമായി കണ്ടെത്തിയത്.
കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ഡൗൺ കാരണം മൽസ്യം വളരെ കറച്ച് മാത്രമെ മാർക്കറ്റിലെത്താറുള്ളു. ഇങ്ങനെ എത്തുന്ന മൽസ്യങ്ങളിൽ ഏറിയപങ്കും ദിവസങ്ങളോളം ഫ്രീസറിൽ ഇരുന്നവയാണ്. വളത്തിന് വേണ്ടി കയറ്റിപോകുന്ന മൽസ്യങ്ങൾ വരെ മനുഷ്യർക്ക് ഉപയോഗിക്കുന്നതിനായി മാർക്കറ്റുകളിൽ എത്തുന്നുണ്ട്. മൽസ്യം വരവ് കുറഞ്ഞതിനാൽ വരുന്ന മൽസ്യങ്ങൾ നിമിഷനേരംകൊണ്ട് തീരും.
ഈസ്റ്ററിന്റെ തലേന്ന് ആയതിനാൽ മൽസ്യങ്ങൾ പെട്ടന്ന് വിൽപ്പന നടന്നിരുന്നു. അവശേഷിച്ച മൽസ്യമാണ് ഇന്നലെ പരിശോധന നടത്തി പിടിച്ചെടുത്തത്.
ഈസ്റ്റർ കച്ചവടം മുന്നിൽ കണ്ടാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പന്നി ഇറച്ചി വിൽപ്പനയ്ക്കായി കൊണ്ടുവന്നത്. കടയുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തു. പിടിച്ചെടുത്ത മൽസ്യവും മാംസവും നശിപ്പിച്ചു.
സംയുക്ത പരിശോധനയ്ക്ക് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സന്തോഷ്‌കുമാർ, ഫിഷറീസ് ഓഫീസർ കെ.ഐ.നിഖില, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ നിഷാ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സുധീർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ
ബത്തേരി മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തുന്നു
വിത്ത് ഡിപ്പോ തുറക്കും
സുൽത്താൻ ബത്തേരി: പച്ചക്കറികളുടെയും നെൽവിത്തുകളുടെയും വിപണനത്തിനായി ജില്ലാ പഴം പച്ചക്കറി മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ബത്തേരി, കൽപ്പറ്റ, മാനന്തവാടി ഡിപ്പോകൾ തിങ്കളാഴ്ച മുതൽ രാവിലെ 7 മുതൽ 11 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ജോർജ് മുണ്ടക്കൽ അറിയിച്ചു.