കോഴിക്കോട്: ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ പുതിയ തസ്തികയ്ക്ക് 16 മണിക്കൂർ ജോലി നിജപ്പെടുത്തിയും നിലവിലെ പി.ജി വെയ്‌റ്റേജ് എടുത്തുകളഞ്ഞും സർക്കാർ ഇറക്കിയ അദ്ധ്യാപക വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ ആവശ്യപ്പെട്ടു.

കാലിക്കറ്റ് സർവകലാശാലയിൽ 116 തസ്തികകളിലേക്കുള്ള നിയമനത്തിന് ഇത് തിരിച്ചടിയാകും. സംസ്ഥാനത്തെ പല എയ്ഡഡ് കോളേജുകളിലെയും നിയമന റാങ്ക് ലിസ്റ്റായതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. കരാർ നിയമനം പ്രോത്സാഹിപ്പിക്കുന്ന ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.